തൃത്താലയിൽ തെരുവുനായ്ക്കൾ വിലസുന്നു


തൃത്താല മേഖലയിൽ തെരുവുനായ്ക്കൾ വിലസുന്നു. പേയിളകിയ നായകളെയും തെരുവുനായ്ക്കളെയും ഭയന്നുകഴിയുകയാണ് നാട്ടുകാർ. കുട്ടികളെ മുറ്റത്തിറക്കാൻപോലും ഭയമാണെന്ന് വീട്ടമ്മമാർ പറഞ്ഞു.

രണ്ടുദിവസംമുമ്പ് കൂറ്റനാട് മലറോഡ്, കക്കാട്ടിരി, പട്ടിശ്ശേരി, ഇ.എം.എസ്. നഗർ തുടങ്ങിയ സ്ഥലങ്ങളിലായി പത്തുപേരെ പേപ്പട്ടി കടിച്ചിരുന്നു.

രാവിലെ റോഡിൽ വിലസുന്ന നായ്ക്കൾ രാത്രിയായാൽ സർക്കാർ ഓഫീസുകൾ, സ്‌കൂളുകൾ, വീട്ടുവരാന്തകൾ, പീടികത്തിണ്ണകൾ എന്നിവിടങ്ങളിലാണ് കിടപ്പ്. വാഹനങ്ങളുടെ അടിയിലും കിടക്കും. ബസ്‌ സ്റ്റോപ്പുകളും തെരുവുനായ്ക്കൾ കയ്യടക്കി. കുട്ടികളെ സ്‌കൂളിലേക്കയക്കാൻപോലും ഭയമാണെന്ന് രക്ഷിതാക്കൾ പറയുന്നു.


ആടുകളെയും പശുക്കുട്ടികളെയും നായ്ക്കൾ ആക്രമിക്കുന്നുണ്ട്. കഴിഞ്ഞമാസം ചാലിശ്ശേരിയിലെ തുറക്കൽ മുഹമ്മദിന്റെ വീട്ടിൽ നൂറിലധികം കോഴികളെയും ആടുകളെയും തെരുവുനായ്ക്കൾ കടിച്ച് കൊന്നിരുന്നു.

കുത്തിവെപ്പിന് വഴിയില്ല

ചാലിശ്ശേരി, തിരുമിറ്റക്കോട്, തൃത്താല, പെരിങ്ങോട്, കപ്പൂർ, കുമ്പിടി, പട്ടിത്തറ തുടങ്ങിയ ആരോഗ്യ കേന്ദ്രങ്ങളിലൊന്നിലും പേവിഷബാധയേറ്റാൽ കുത്തിവെപ്പ്‌ എടുക്കുന്നതിനുള്ള വാക്‌സിൻ ലഭ്യമല്ല.

 കഴിഞ്ഞ ദിവസം കോതച്ചിറ, പട്ടിത്തറ, കൂട്ടുപാത തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് തെരുവുനായ്ക്കളുടെ കടിയേറ്റവർ ചാലിശ്ശേരി കമ്യൂണിറ്റി സെന്ററിലെത്തിയെങ്കിലും മരുന്നില്ലാതെ മടങ്ങേണ്ടിവന്നു. 

ആനക്കര മുതൽ ആറങ്ങോട്ടുകര വരെയുള്ളവർ തൃശ്ശൂർ മെഡിക്കൽ കോളേജിനെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്


Tags

Below Post Ad