അനധികൃത ഹാൻസ് നിർമ്മാണ യൂണിറ്റ് കണ്ടെത്തി.


 

പട്ടാമ്പി: വല്ലപ്പുഴ ചൂരക്കോട് എസ്റ്റേറ്റിൽ അനധികൃത ഹാൻസ് നിർമ്മാണ
യൂണിറ്റ് കണ്ടെത്തി.

പട്ടാമ്പി എക്സൈസ് ഇൻസ്പെക്ടർ
പി.ഹരീഷിൻ്റെയും, പട്ടാമ്പി പോലീസ് ഇൻസ്പെക്ടർ എം.സുഭാഷിൻ്റെയും  സംയുക്ത പരിശോധനയിലാണ് ചൂരക്കോട് കണിയാർക്കുന്ന് റബ്ബർ എസ്റ്റേറ്റിലെ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അനധികൃത പുകയില ഉൽപ്പന്ന നിർമ്മാണ യൂണിറ്റ് പിടികൂടിയത്. കെട്ടിടം വാടകക്ക് എടുത്തയാൾക്കെതിരെ കേസെടുത്തു.

നിർമ്മാണ, പായ്ക്കിങ്ങ് യന്ത്രങ്ങൾ ഉൾപ്പെടെയുള്ള സാമഗ്രികളും 30 കിലൊ പുകയില ഉൽപ്പന്നങ്ങളും ഇവിടെ നിന്ന് പിടികൂടി. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ പി.കെ. സൽമാൻ റസാലി, ദേവകുമാർ, എസ്.ദീപു,  പട്ടാമ്പി ASI അജിത്, പാലക്കാട് എക്സൈസ് ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ സി.രാജ്മോഹൻ, സുരേഷ് എന്നിവർ പങ്കെടുത്തു.


Below Post Ad