എടപ്പാൾ : എടപ്പാൾ ഉപജില്ല അറബിക്ക് അക്കാദമിക്കിന്റെ ആഭി മുഖ്യത്തിൽ ഏകദിന അറബിക് അധ്യാപകപരിശീലനം എടപ്പാർ ബി.ആർ.സി.യിൽ സംഘടിപ്പിച്ചു. പരിശീലനം എടപ്പാൾ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി.കെ. നാസർ ഉദ്ഘാടനം നിർവ്വഹിച്ചു.
മലപ്പുറം ജില്ല മുസ്ലീം വിദ്യാഭ്യാസ ഇൻ പെക്ടർ വി. ഷാക്കത്തലി അദ്ധ്യക്ഷത വഹിച്ചു. മലപ്പും ജില്ല മുസ്ലീം ഗേൾസ് വിദ്യാഭ്യാസ ഓഫീസർ കെ.ടി. മിന്നത്ത് മുഖ്യപ്രഭാഷണം നടത്തി.തിരൂർ ദ്ധയറ്റ് സീനിയർ ലക്ചറർ സുനിൽ അലക്സ് ,കെ. സിറാജു ദ്ദീൻ, എടപ്പാൾ ബി.ആർ സി കോർഡിനേറ്റർ ജിജി വർഗ്ഗീസ് ,കെ.മുഹമ്മദ് ഷരീഫ്, സി.കെ സൈനുദ്ദീൻ, വി.ഉബൈദ് വിവിധ സെഷനുകളിൽ വിഷയാവതരണം നടത്തി പ്രസംഗിച്ചു.
കോംപ്ലക്സ് സെക്രട്ടറി കെ.എ അനീസ് സ്വാഗത വും , വി ഫഹദ് നന്ദിയും പറഞ്ഞു.