ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് ഞാങ്ങാട്ടിരിയിൽ നിന്നും ഒരു ഗായിക.കെ.ജി വിജയകുമാർ സംവിധാനം ചെയ്യുന്ന "കുയിലമ്മ " എന്ന ചിത്രത്തിൽ ബോളിവുഡ് സംഗീത മാന്ത്രികൻ ഹരിഹരനൊപ്പം ഒരു ഗാനം ആലപിച്ചു കൊണ്ടാണ് അധ്യാപിക കൂടിയായ ഞാങ്ങാട്ടിരി കാറോളി വീട്ടിൽ രാധിക അശോക് ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് കടക്കുന്നത്.
മാലിദീപിൽ അദ്ധ്യാപകനായ കാറൽമണ്ണ വെള്ളാരംപാറ വീട്ടിൽ അശോകന്റെ ഭാര്യയും, ഞാങ്ങാട്ടിരി കറോളി ദേവരാജൻ, ജയശ്രീ എന്നിവരുടെ മകളുമാണ് രാധിക.മക്കൾ: നിരഞ്ജൻ കൃഷ്ണ, ഗൗതം കൃഷ്ണ.
ഗാനരചന ജയൻ തൊടുപുഴയാണ്. ചിത്രത്തിലെ മറ്റു രണ്ട് ഗാനങ്ങൾ എഴുതിയിരിക്കുന്നത്, പ്രഭാവർമ്മ, ഡാർവിൻ പിറവം എന്നിവരാണ്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.