കൂറ്റനാട്: മല, ഇ.എം.എസ്. നഗർ, മല റോഡ് ഗോഡൗൺ എന്നിവിടങ്ങളിൽ 10 പേർക്ക് നായയുടെ കടിയേറ്റു.
ചൊവ്വാഴ്ച വിവിധ സമയങ്ങളിലാണ് വഴിയാത്രക്കാരെയും ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചവരെയും നായ കടിച്ചത്.
ആറുപേരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊയ്തീൻ, ബാലൻ, സുരേഷ്, കോരൻ, സൗമ്യ, രാജൻ, എന്നിവരാണ് ചികിത്സ തേടിയിട്ടുള്ളത്.
നായയുടെ മുന്നിൽനിന്ന് ഓടിരക്ഷപ്പെടുന്നതിനിടെ വീണ് ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. നായയെ നാട്ടുകാർ തല്ലിക്കൊന്നു.