മലമ്മൽക്കാവിൽ ഡ്രാഗൺ ഫ്രൂട്ട് വിളവെടുത്തു.
ഓഗസ്റ്റ് 03, 2022
ആനക്കര ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ, സ്റ്റേറ്റ് ഹോർട്ടിക്കൾച്ചർ മിഷൻ പദ്ധതി പ്രകാരം മലമൽക്കാവിൽ ഒരു ഹെക്ടർ സ്ഥലത്ത് നടപ്പിലാക്കിയ ഡ്രാഗൺ ഫ്രൂട്ട് കൃഷി വിജയകരമായി വിളവെടുത്തു.ഷെമീർ, അക്ബർ, അബ്ദുൾ റഷീദ് തുടങ്ങിയ മൂന്ന് പേർ പരിക്ഷണാർത്ഥം കൂട്ട് കൃഷിയായ് നടപ്പിലാക്കിയ ഡ്രാഗൺ ഫ്രൂട്ടിൻ്റെ വിളവെടുപ്പ് ഉദ്ഘാടനം ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ മുഹമ്മദ് നിർവ്വഹിച്ചു.
ഗ്രാമ പഞ്ചായത്തംഗം ശ്രീകണ്ഠൻ, കൃഷി ഓഫിസർ സുരേന്ദ്രൻ, സീനിയർ അഗ്രിക്കൾച്ചർ അസിസ്റ്റൻ്റ് ഗിരീഷ് തുടങ്ങിയവർ സംബന്ധിച്ചു
Tags