എടപ്പാൾ : 1980 ൽ മലപ്പുറത്തു നടന്ന അറബി ഭാഷ സമര പോരാളിയായ അബ്ദുള്ള പാറപ്പുറത്തിനെ കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ എടപ്പാൾ ഉപജില്ലാ കമ്മിറ്റി ആദരിച്ചു .
സി കെ സൈനുദ്ദീന്റെ അധ്യക്ഷതയിൽ KATF മുൻ സംസ്ഥാന പ്രസി ഡന്റ് ഇബ്രാഹിം മൂതൂർ ഉദ്ഘാടനം ചെയ്തു. കെ എ അബ്ദുൽ സമദ്, അനീസ് കെ എ, ശരീഫ്, നൂർജഹാൻ, ഇത്തീരു, സി എ സലീം തുടങ്ങിയവർ പ്രസംഗിച്ചു. ഫഹദ് ബിൻ ഉമർ സ്വാഗതവും ഉബൈദ് നന്ദിയും പറഞ്ഞു.