പാലക്കാട്: കനത്ത മഴയിൽ നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് മലമ്പുഴ ഡാം തുറന്നു. വൈകീട്ട് മൂന്നു മണിക്ക് ശേഷമാണ് ഡാമിലെ നാലു ഷട്ടറുകൾ ഉയർത്തിയത്. ഷട്ടറുകൾ അഞ്ച് സെ.മി വീതമാണ് തുറന്നത്.
മലമ്പുഴ ഡാമിന്റെ താഴെ ഭാഗത്തുള്ള മുക്കൈപ്പുഴ, കൽപ്പാത്തി പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരങ്ങളിൽ താമസിക്കുന്നവരും മത്സ്യബന്ധനം നടത്തുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടർ നിർദേശം നൽകി.
മലമ്പുഴ ഡാം തുറന്നു | KNews
ഓഗസ്റ്റ് 05, 2022
Tags