പരുതൂർ: മുതിർന്ന മുസ്ലിം ലീഗ് നേതാവും പൗര പ്രമുഖനുമായ കൊടുമുണ്ട വി.പി.കുഞ്ഞിപ്പു സാഹിബ് (74)അന്തരിച്ചു.
കാല്‍ നൂറ്റാണ്ടിലേറെക്കാലം മുസ്ലിംലീഗ് പരുതൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടായിരുന്നു.
പ്രമുഖ ഓട്ടുപാത്ര വ്യവസായിയാണ്. മൂന്ന്മൂല ദാറുല്‍ അന്‍വാര്‍ ഇസ്ലാമിക് കോപ്ലക്‌സ് ട്രഷററാണ്.
മത,സാമൂഹ്യ,രാഷ്ട്രീയ രംഗത്തെ സജീവസാന്നിധ്യമാണ്. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ ഇരുപതിലേറെ വീടുകള്‍ നിര്‍ധനര്‍ക്ക് നിര്‍മ്മിച്ചുനല്‍കിയത് ഇദ്ദേഹം മുസ്‌ലിംലീഗ് പഞ്ചായത്ത് പ്രസിഡണ്ടായ ഘട്ടത്തിലാണ്.
ഭാര്യ: ഫാത്തിമക്കുട്ടി.മക്കള്‍: അഹമ്മദ് കുഞ്ഞി, കാസിം കുഞ്ഞി, ഖൈറുന്നിസ.മരുമക്കള്‍: സക്കീന, സമീന, ജമാല്‍ പുളിക്കല്‍ കൂടല്ലൂര്‍.
ഖബറടക്കം ശനിയാഴ്ച രാവിലെ 11.30ന് പടിഞ്ഞാറെ കൊടുമുണ്ട ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടത്തും.
വി.പി.കുഞ്ഞിപ്പു സാഹിബ് അന്തരിച്ചു.
ഓഗസ്റ്റ് 05, 2022