കല്ല്യാണമണ്ഡപത്തിലെ സ്ത്രീകളുടെ ശൗചാലയത്തിൽ ഒളിഞ്ഞുനോക്കി; കാറ്ററിങ് ജീവനക്കാരൻ പിടിയിൽ

 


തൃശ്ശൂർ: കല്ല്യാണമണ്ഡപത്തിലെ ശൗചാലയത്തിൽ ഒളിഞ്ഞുനോക്കിയ കാറ്ററിങ് ജീവനക്കാരനെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചേരി വന്നേരി വീട്ടിൽ ആഷിക് (20) ആണ് പിടിയിലായത്.


തൃശ്ശൂരിലെ കല്ല്യാണമണ്ഡപത്തിൽ സ്ത്രീകൾ ശൗചാലയത്തിൽ കയറിയപ്പോൾ തൊട്ടടുത്ത ശൗചാലയത്തിൽ കയറി എത്തിനോക്കുകയായിരുന്നു.

വിവാഹത്തിന് എത്തിയവരാണ് ഇയാളെ പിടികൂടി പോലീസിനെ ഏൽപ്പിച്ചത്. ചോദ്യംചെയ്യലിൽ പല വീടുകളിലും മണ്ഡപങ്ങളിലും ഇത്തരത്തിൽ ഒളിഞ്ഞുനോക്കിയതായി പ്രതി സമ്മതിച്ചു.

Below Post Ad