എടപ്പാള്‍ : പൊറൂക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ മോഷണം. വെള്ളിയാഴ്ച്ച രാത്രിയിലാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ വലിയ ഭണ്ടാരവും ഗണപതി ക്ഷേത്രത്തിലെ ചെറിയ ഭണ്ടാരവും കുത്തിതുറന്ന് പണം കവര്‍ന്നിട്ടുണ്ട്.
ശനിയാഴ്ച്ച പുലര്‍ച്ചെ ക്ഷേത്ര ജീവനക്കാര്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.സമീപ പ്രദേശത്തു നിന്നും ഒരു മഴു, മടവാൾ, കമ്പിപ്പാര, ടോർച്ച്, തുണികൾ,ഒരു ബൈക്ക് എന്നിവ കണ്ടെത്തിയിട്ടുണ്ട്.
ക്ഷേത്ര ഭാരവാഹികള്‍ പൊന്നാനി പോലീസിൽ പരാതി നൽകി.