തൃത്താല മേഖലയിൽ മോഷണ പരമ്പര;പോലീസ് അന്വേഷണം തുടങ്ങി | KNews


തൃത്താല മേഖലയിൽ തുടരുന്ന  മോഷണ പരമ്പരയെക്കുറിച്ച്  അന്വേഷണം  തുടങ്ങി.ഷൊർണൂരിൽ നിന്നുള്ള ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധിച്ചു.

 മോഷ്ടാവിന്റേതെന്ന് കരുതുന്ന തോർത്ത് സമീപത്ത് നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വീട്ടുടമയുടെ പരാതിയിൽ തൃത്താല പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


ഞാങ്ങാട്ടിരി ഒടിയൻപടിയിൽ ആളില്ലാതിരുന്ന വീടിന്റെ വാതിൽ കുത്തിത്തുറന്നായിരുന്നു കഴിഞ്ഞദിവസത്തെ കവര്‍ച്ച. അലമാരയിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടു.

അകപ്പുറത്ത് അശോകന്റെ വീട്ടിലെ മുൻ വാതിൽ കുത്തിത്തുറന്നാണ് കള്ളന്‍ അകത്ത് കടന്നത്. അശോകനും കുടുംബവും മൂന്ന് ദിവസമായി മലപ്പുറത്തെ ബന്ധുവീട്ടിലായിരുന്നു. രാവിലെ പത്രം ഇടാനെത്തിയ ആളാണ് മുന്‍വാതില്‍ തകര്‍ത്തിരിക്കുന്നതായി കണ്ടത്. 

തുടർന്ന് വീട്ടുകാരെത്തി തൃത്താല പൊലീസില്‍ വിവരമറിയിച്ചു. അലമാരയിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടിട്ടുണ്ട്. എല്ലാ മുറികളിലെയും രേഖകൾ ഉൾപ്പടെയുള്ള മുഴുവൻ സാധനങ്ങളും വലിച്ച് വാരിയിട്ട നിലയിലായിരുന്നു.


Below Post Ad