പെൺകുട്ടിയെ പിതാവ് കഴുത്തറുത്തു കൊന്നു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ  പ്രചരിച്ചിരുന്ന പോസ്റ്റ് വ്യാജം


 കാസർകോട്ടു പെൺകുട്ടിയെ പിതാവ് കഴുത്തറുത്തു കൊന്നു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ പ്രചരിച്ചിരുന്നു. ഹിജാബ് ധരിച്ച ഒരു പെൺകുട്ടിയുടെ ചിത്രം ഉൾപ്പടെയായിരുന്നു ഇത്. ഈ പെൺകുട്ടി ലഹരിമരുന്നിന് അടിമായായിരുന്നു എന്നായിരുന്നു അവകാശവാദം.എന്നാൽ പ്രചരിപ്പിച്ചത് ഇൻസ്റ്റഗ്രാം താരത്തിന്റെ ചിത്രമായിരുന്നു.


പ്രചാരണത്തിൽ പറയുന്നതു പോലെയുള്ള ഒരു സംഭവം കാസർകോട്ടു നടന്നതായി വാർത്തകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കാസർകോട് സ്പെഷ്യൽ ബ്രാഞ്ചുമായി ബന്ധപ്പെട്ടതിൽനിന്നു പ്രചാരണം വ്യാജമാണെന്ന് ഉറപ്പിച്ചു.

അതേസമയം, സമാനമായ സംഭവം ഉത്തർ പ്രദേശിലെ മീററ്റിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഒഗസ്റ്റ് 12-ന് മീററ്റിലെ ന്യൂ ഇസ്ലാം നഗറിലെ ലഖിംപുരയിലെ അഴുക്കുചാലിൽ യുവതിയുടെ തലയില്ലാത്ത മൃതശരീരം കണ്ടെത്തി. 

സാനിയ ഖുറേഷി എന്ന യുവതിയായിരുന്നു കൊല്ലപ്പെട്ടത്. ദുരഭിമാന കൊലപാതകത്തിൽ സാനിയയുടെ പിതാവ് അറസ്റ്റിലാവുകയും ചെയ്തു. ഇത് സംബന്ധിച്ച വാർത്തകളിൽ ചിലതിൽ നൽകിയിരിക്കുന്ന ചിത്രവും വസ്തുതാ പരിശോധനക്കെടുത്ത പോസ്റ്റിലെ ചിത്രവും ഒന്നാണ്.

KNews - Fact Check


Below Post Ad