കുറ്റിപ്പുറം പാലം : കമാനത്തിൻ്റെ ബീമുകളുടെ അറ്റകുറ്റപണി തുടങ്ങി | KNews


 

കുറ്റിപ്പുറം : കുറ്റിപ്പുറം പാലം കമാനത്തിന്റെ തകർന്ന ബീമുകളുടെ അറ്റകുറ്റപ്പണികൾ തുടങ്ങി. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് അറ്റകുറ്റപ്പണി ആരംഭിച്ചത്. 

പണി ആരംഭിച്ചപ്പോൾ പൂർണമായും പിന്നീട് ഭാഗികമായും പാലത്തിലൂടെയുള്ള വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

 അറ്റകുറ്റപ്പണികളുടെ ആദ്യഘട്ടത്തിൽ തകർന്ന രണ്ട് ബീമുകളുടെയും അടിയിലും മുകളിലും ഇരുമ്പുപൈപ്പുകൾ സ്ഥാപിച്ച് ബീമുകൾ ബലപ്പെടുത്താനാണ് എൻ.എച്ച്.എ.ഐ. ഉദ്യോഗസ്ഥർ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

ഇരുമ്പുപൈപ്പുകൾ ഇരുവശങ്ങളിലെ കമാനങ്ങളെയും ബന്ധിപ്പിക്കും. രണ്ടു ദിവസങ്ങൾ കൂടി ഇനിയും വേണ്ടിവരും ആദ്യഘട്ട അറ്റകുറ്റപ്പണികൾ തീർക്കാൻ എന്നാണ് എൻ.എച്ച്.എ.ഐ. ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

ഏതാനും ആഴ്ചകൾക്ക് മുൻപാണ് ആറുവരിപ്പാത നിർമാണം കരാറെടുത്ത കമ്പനിയായ കെ.എൻ.ആർ.സി.എല്ലിന്റെ മണ്ണുമാന്തിയന്ത്രം തട്ടി രണ്ട് ബീമുകൾ തകർന്നത്.

Below Post Ad