ഷൊർണ്ണൂർ : കുളപ്പുള്ളി ഐപിടിക്ക് സമീപം ബസ് മറിഞ്ഞ് പത്തോളം പേർക്ക് പരിക്ക്.
പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചാണ് അപകടം.
വൈകീട്ട് 6.30ന് ഉണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.