പെരിങ്ങോട്  സ്കൂൾ വിദ്യാർത്ഥിയെ തട്ടികൊണ്ടു പോകാൻ ശ്രമം


 

കൂറ്റനാട് :  പെരിങ്ങോട് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം.
തളപറമ്പിൽ ഷാജുദീൻ മകൻ
ഷഹീമിനെ(14) ആണ് ഒരു സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

ഇന്നലെ നാല് മണിയോടെ ആണ് സംഭവം ഉണ്ടായത്. സ്കൂൾ വിട്ട് വരുമ്പോഴായിരുന്നു അപായപ്പെടുത്തൽ. വാഹനത്തിലേക്ക് വലിച്ചു കയറ്റാൻ ശ്രമിച്ചപ്പോൾ കുതറി ഓടിയെന്ന് ഷഹീം പറഞ്ഞു.

പരാതി കിട്ടിയെന്നും സംഭവം അന്വേഷിക്കുന്നതായും ചാലിശ്ശേരി പൊലീസ് വ്യക്തമാക്കി.

Below Post Ad