കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ ഇടം നേടി ചങ്ങരംകുളം സ്വദേശി നെസൽ നൂറുദ്ധീൻ


 

ചങരംകുളം : ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കേരള ബ്ളാസ്റ്റേഴ്സ് അണ്ടർ -18 ടീമിൽ ഇടം നേടി ചങ്ങരംകുളം സ്വദേശി.

ചെറുപ്പം മുതൽ തന്നെ മെയ്‌ വഴക്കവും പന്തടക്കവും കാഴ്ച്ച വെച്ചിരുന്ന
ആലംകോട് പഞ്ചായത്തിലെ പാവിട്ടപ്പുറം മാങ്കുളം സ്വദേശി നെസൽ നൂറുദ്ധീനാണ് കാല്‍പ്പന്ത് കളിയിൽ തന്റേതായാ കഠിനാധ്വാനത്തിലൂടെയാണ് ബ്ളാസ്റ്റേഴ്സിൽ എത്തിയത് .

വീട്ടുകാരുടെയും നാട്ടുകാരുടെയും അകമഴിഞ്ഞ പിന്തുണയാണ് താരത്തിന് ഉയരങ്ങളിലെത്താനുള്ള പ്രചോദനം .നെസൽ മാങ്കുളം യുണിറ്റ് എംഎസ്എഫ് വൈസ്‌ പ്രസിഡന്റാണ് .

പിതാവ്‌ കിഴിഞ്ഞാലിൽ നൂറുദ്ധീൻ യുഎഇ യില്‍ ബിസിനസ്സ്കാരനാണ്. ഉമ്മ നൗറത്ത് അക്യൂപങ്‌ചർ സ്പെഷ്യലിസ്റ്റാണ്


Below Post Ad