ജനങ്ങളെ അണിനിരത്തി ലഹരി വിരുദ്ധ പ്രക്ഷോഭം നടത്തും;മന്ത്രി എം ബി രാജേഷ്


 എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി ലഹരിക്കെതിരെ തീവ്ര ബോധവത്കരണ , നടപടികൾ നടത്തുമെന്നും ഗാന്ധിജയന്തി ദിനം മുതൽ നവംബർ ഒന്ന് വരെ ഒന്നാം ഘട്ടവും പിന്നീട് രണ്ടാംഘട്ട  ആരംഭിക്കുമെന്ന്  എക്സൈസ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.


ലഹരി വിരുദ്ധ നടപടി പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന  ജില്ലാതല - നിരീക്ഷണ സമിതി രൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

എൻ.ഡി.പി. എസ് നിയമഭേദഗതി നടത്താൻ സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഒരു നിശ്ചിത അളവിൽ കൂടുതലുള്ള ലഹരി വസ്തുക്കൾ കൈവശമുണ്ടെങ്കിൽ മാത്രമെ ജാമ്യമുൾപ്പെടെയുള്ള നിയമ നടപടി നേരിടേണ്ടി വരുകയുള്ളു. എൻ.ഡി.പി എസ് കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവർക്ക് ജാമ്യത്തിലിറങ്ങാൻ സാധിക്കാത്ത വിധം വ്യവസ്ഥകൾ കർക്കശ നമാക്കാനാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.

ലഹരി  കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കരുതൽ തടങ്കലിൽ വെക്കുക, കാപ്പ മാതൃക നടപ്പാക്കുക, പ്രതികളിൽനിന്ന് ബോണ്ട് സ്വീകരിക്കുക
തുടങ്ങിയ  നടപടികൾ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.   

Tags

Below Post Ad