പെരിന്തൽമണ്ണ എം ഇ എസ് മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ വാഹനാപകടത്തിൽ മരിച്ചു


പെരിന്തൽമണ്ണ എം ഇ എസ് മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഫൈസൽ പാറമ്മൽ(26) വാഹനാപകടത്തിൽ മരണപ്പെട്ടു.

ഇന്നലെ ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ മാലാപറമ്പിനടുത്ത് ബൈക്കിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. ലോറിക്കടിയിൽപെട്ട ഡോക്ടർ തൽക്ഷണം മരിച്ചു.

വിവാഹം കഴിഞ്ഞ് ഒന്നര വർഷം പിന്നിടുമ്പോഴാണ് ദാരുണാന്ത്യം.

കുറുവ വറ്റലൂർ സമൂസപ്പടിക്കടുത്ത പരേതനായ പാറമ്മല്‍ മൊയ്തീൻ മുസ്ലിയാരുടെ പുത്രനാണ്.ജിദ്ധ കെ.എം.സി.സി നേതാവ് ശബീർ അലി ജേഷ്ട സഹോദരനാണ്.

എം.ഇ.എസ് മെഡിക്കൽ കോളേജിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ഖബറടക്കും

Below Post Ad