എടപ്പാൾ: മേൽപാലത്തിന് താഴെ നിർമാണം പൂർത്തീകരിച്ച പൊതു ശുചിമുറികളും റൗണ്ട് എബൗട്ടും കുടിവെള്ള കൗണ്ടറും “ടേക് എ ബ്രേക്ക്” പദ്ധതിയും സെപ്തമ്പർ 23 ന് വെള്ളിയാഴ്ച്ച നാടിന് സമർപ്പിക്കും.
വിശപ്പ് രഹിത എടപ്പാൾ സ്വപ്നം സാക്ഷാത്കരിക്കാനായി സൗജന്യ ഭക്ഷണ കൗണ്ടറും സജ്ജീകരിച്ചിട്ടുണ്ട്.
എടപ്പാളിൻ്റെ രാപ്പകൽ സുരക്ഷ ഉറപ്പാക്കാൻ സിസി ടിവിയും ഒരുക്കിയിട്ടുണ്ട്.
ഇത്തരം ആധുനിക സൗകര്യങ്ങൾ സജ്ജീകരിക്കാൻ സഹകരിച്ച എല്ലാ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പ്രത്യേക നന്ദിയുണ്ടന്നും കെ.ടി ജലീൽ എം എൽ എ അറിയിച്ചു. ഇതിൻ്റെ ജനകീയ സമർപ്പണം സെപ്റ്റംബർ 23 ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് നടക്കും.