ചിറ്റപ്പുറ്റത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. മൂന്ന് പേർക്ക് പരിക്ക്


 

തൃത്താല:ചിറ്റപ്പുറ്റത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം.മൂന്ന് പേർക്ക് പരിക്ക്. ഇന്ന് രാവിലെ അടുക്കളിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്.


അപകടത്തിൽ പരിക്കേറ്റ വീട്ടുടമ അബ്ദുറസാക്ക്, ഭാര്യ സെറീന, മകൻ സെബിൻ എന്നിവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.




ഉഗ്രശബ്ദത്തോടെയുള്ള സിലിണ്ടർ പൊട്ടിത്തെറിച്ചപ്പോൾ വീട്ടുകാർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന  അബ്ദുറസാക്കിൻ്റെ ഉമ്മയും മകളും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

പൊട്ടിത്തെറിയിൽ അടുക്കളയിലെ ജനൽ കത്തി നശിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. തൃത്താല പോലീസ് അന്വേഷണം ആരംഭിച്ചു.


Below Post Ad