റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ മരണപ്പെട്ട തലക്കശ്ശേരി സ്വദേശിയുടെ മയ്യത്ത് അൽഖർജിൽ ഖബറടക്കും
റിയാദിൽ നിന്ന് അൽ-ഖർജിലേക്ക് പോകവേ വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലിരിക്കേയാണ് തലക്കശ്ശേരി സ്വദേശി കൊടക്കാച്ചേരിയിൽ സുലൈമാൻ (58) മരണപ്പെട്ടത്.
തിങ്കളാഴ്ച്ച അൽ-ഖർജ് മിലിട്ടറി ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.ഒരാഴ്ച മുമ്പാണ് അപകടം നടന്നത്.
ഒപ്പമുണ്ടായിരുന്ന സൗദി പൗരൻ അപകട സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. നാലു മാസം മുമ്പാണ് സുലൈമാൻ നാട്ടിൽ പോയി മടങ്ങിയെത്തിയത്. ഭാര്യ: ബൾക്കീസ്. മക്കൾ: താഹിറ, ഷിജിന, സുബ്‌ഹാന, ഷഹീൻ.