തപസ്യ കൃഷ്ണഗാഥ പുരസ്കാരം" നേടിയ ചാലിശ്ശേരി സ്വദേശി കെ.ജയലക്ഷ്മിയെ ആദരിച്ചു


 ചാലിശ്ശേരി : മഹാകവി എസ്. രമേശൻ നായരുടെ സ്മരണാർത്ഥം തപസ്യ എടപ്പാൾ യൂണിറ്റ് സംസ്ഥാനതലത്തിൽ നടത്തിയ "തപസ്യ കൃഷ്ണഗാഥ പുരസ്കാരം" കൃഷ്ണഭക്തിഗാന രചന മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ചാലിശ്ശേരി കവുക്കോട് തെക്കേക്കര സ്വദേശി കവുക്കോടത്ത് രാമചന്ദ്രൻ(കുഞ്ഞനിയൻ)ഭാര്യ കെ.ജയലക്ഷ്മിയെ പന്ത്രണ്ടാം വാർഡ് യു.ഡി.എഫ്.കമ്മിറ്റി ആദരിച്ചു.

വാർഡ് മെമ്പറും പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സണുമായ നിഷ അജിത് കുമാർ ട്രോഫി നൽകി ജയലക്ഷ്മിയെ അനുമോദിച്ചു.

മുൻ പഞ്ചായത്ത് പ്രസിഡന്റ് ഫൈസൽ മാസ്റ്റർ, പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി,റഷീദ് പണിക്കവീട്ടിൽ, ജസാർ തെക്കേക്കര,പി.വി.അജിത് കുമാർ, സതീഷ് കിഴൂട്ട്, ജാബിർ തെക്കേക്കര തുടങ്ങിയവർ പങ്കെടുത്തു.

മലയാളികളുടെ ദേശീയോത്സവം ആയ പോന്നോണമാസത്തിലെ തിരുവോണനാളിൽ തന്നെ തനിക്ക് കിട്ടിയ അംഗീകാരം ഇരട്ടിമധുരം ആയി എന്ന് പ്രതികരിച്ച ജയലക്ഷ്മി  പന്ത്രണ്ടാം വാർഡ് യു.ഡി.എഫ്. കമ്മിറ്റിക്ക്‌ പ്രത്യേകം നന്ദി പറഞ്ഞു.താൻ എഴുതിയ ചെറുകഥകളുടെ സമാഹാരം പ്രകാശനം ചെയ്യാൻ പോകുന്നുണ്ടെന്നും ആയതിന് എല്ലാവരുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്നും ജയലക്ഷ്മി അഭ്യർത്ഥിച്ചു.

Tags

Below Post Ad