പാലക്കാട്: ട്രെയിനില്‍ നിന്ന് വീണ് അമ്മയ്ക്കും മകള്‍ക്കും പരിക്ക്. എറണാകുളം കണ്ണാടിക്കര സ്വദേശി ബിജി പോള്‍, മകള്‍ ജോന്‍സി പോള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ട്രെയിന്‍ നിര്‍ത്തുന്നതിന് മുന്‍പ് മകള്‍ ചാടിയിറങ്ങിയത് കണ്ട് അമ്മയും ഇറങ്ങാന്‍ ശ്രമിച്ചതാണ് അപകട കാരണം.
ബിജി പോളിന്റെ പരുക്ക് ഗുരുതരമാണ്. ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഒറ്റപ്പാലത്തെ ബന്ധുവീട്ടിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്.