ഭാരത് ജോഡോ യാത്ര; പട്ടാമ്പിയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്കാ ഗാന്ധിയും പങ്കെടുക്കും


പട്ടാമ്പി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തിങ്കളാഴ്ച രാവിലെ പാലക്കാട് ജില്ലയിൽ പ്രവേശിക്കുമ്പോൾ അദ്ദേഹത്തിനൊപ്പം കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ചേരുമെന്ന് യാത്രയുടെ ജില്ലാതല ക്രമീകരണങ്ങളുടെ ചുമതലയുള്ള ശ്രീകണ്ഠൻ എംപി പറഞ്ഞു.


"തിങ്കളാഴ്ച രാഹുൽ ഗാന്ധി ജില്ലയിൽ 25 കിലോമീറ്ററെങ്കിലും കാൽനടയായി സഞ്ചരിക്കും. തിങ്കളാഴ്ച രാവിലെ 6.30ന് ചെറുതുരുത്തിയിൽ നിന്ന് ഭാരതപ്പുഴ കടന്ന് ഷൊർണൂരിൽ പ്രവേശിക്കുന്ന രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്" എന്ന് ശ്രീകണ്ഡൻ പറഞ്ഞു. 

സെപ്തംബർ 26 ന് രാവിലെ 11 മണിയോടെ പട്ടാമ്പിയിലെ രാജപ്രസ്ഥം ഓഡിറ്റോറിയത്തിൽ എത്തിച്ചേരുന്ന രാഹുൽ , ഉച്ചകഴിഞ്ഞ് 3 മണിക്ക് ആദിവാസി യുവാക്കളുടെ സംഘവുമായി സംവദിക്കും. 4.30 ഓടെ രാഹുൽ ഗാന്ധി പട്ടാമ്പിയിൽ നിന്ന് പുറപ്പെടും.

വൈകുന്നേരം 7 മണിയോടെ കൊപ്പത്ത് എത്തുകയും അവിടെ  സമാപന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.


Below Post Ad