തൃശൂർ: കേച്ചേരി കൂമ്പുഴ പാലത്തിനു സമീപം പുഴയിൽ യുവതിയേയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയത് മകനെ ദേഹത്തു ചേർത്തു കെട്ടിയ നിലയിൽ.
ചിറനെല്ലൂർ പുതുവീട്ടിൽ പരതനായ കുഞ്ഞുമുഹമ്മദിന്റെ മകൾ ഹസ്ന (26) മകൻ റോണക് ജഹാൻ (മൂന്നര) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ പതിനൊന്നോടെയാണ് ഇരൂവരുടെയും മൃതദേഹം പുഴയിൽ കണ്ടെത്തിയത്.
മകനെ ദേഹത്തു ചേർത്തു കെട്ടിയ നിലയിലായിരുന്നു ഹസ്നയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് കുന്നംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെ മകനെ അങ്കണവാടിയിലാക്കാൻ പോകുകയാണെന്നു പറഞ്ഞാണ് ഹസ്നയും മകനും വീട്ടിൽനിന്ന് ഇറങ്ങിയത്. അംഗണവാടിയിലേക്ക് പോയതിന് ശേഷം വില്ലേജ് ഓഫീസിലേക്ക് പോകാനുണ്ടെന്നും മാതാവിനോട് പറഞ്ഞിരുന്നു. ഓണത്തിന് ശേഷം മകന് പനി ആയതിനാൽ അംഗണവാടിയിൽ പോയിരുന്നില്ലെന്ന് അധ്യാപകർ വ്യക്തമാക്കുന്നു.
എന്നാൽ ഏറെനേരം കഴിഞ്ഞും തിരിച്ചുവരാതായതോടെ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവുമായി പിരിഞ്ഞ് നാലു വർഷമായി സ്വന്തം വീട്ടിലാണ് ഹസ്നയും മകനും താമസിക്കുന്നത്.
അതിനിടെയാണ് കുഞ്ഞുമായി ഒരു യുവതി പുഴയില്‍ ചാടിയെന്ന് വാര്‍ത്ത നാട്ടിൽ പരന്നു. എന്നാൽ ആരാണിതെന്ന് വ്യക്തമായിരുന്നില്ല. ഹസ്നയുടെ മാതാവ് ഈ വിവരം അറിഞ്ഞ് അങ്കണവാടിയിൽ വിളിച്ചു. എന്നാൽ ഹസ്ന അവിടെ എത്തിയിരുന്നില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ പൊലീസിനെ വിവരം അറിയിച്ചു. തെരച്ചിലിനൊടുവിൽ പതിനൊന്ന് മണിയോടെ മൃതദേഹം കണ്ടെത്തി. മരിച്ചത് ഹസ്‌നയും കുഞ്ഞുമാണെന്ന് മാതാവ് തിരിച്ചറിഞ്ഞു.
ഉമ്മയെയും മകനെനും പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് മകനെ ദേഹത്തു ചേർത്തു കെട്ടിയ നിലയിൽ
സെപ്റ്റംബർ 20, 2022
Tags