തൃശൂർ : കേച്ചേരിയിൽ അഞ്ച് വയസായ ആൺകുട്ടിയുടെയും മാതാവിൻ്റെയും മൃതദേഹങ്ങൾ കണ്ടത്തി. ചിറനെല്ലൂർ കൂമ്പുഴ പാലത്തിനു സമീപത്തുനിന്നാണ് മൃതദേഹങ്ങൾ കണ്ടത്തിയത്.
ചിറനെല്ലൂർ പുതുവീട്ടിൽ ഹസ്ന (31), മകൻ റണാഖ് ജഹാൻ (3) എന്നിവരാണ് മരണപ്പെട്ടത്. കുട്ടി അങ്കൺവാടിയിലാണ് പഠിക്കുന്നത്. മൃതദേഹങ്ങൾ കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ചൊവ്വാഴ്ച രാവിലെ പത്തരയോടെയായിരുന്നു മകനോടൊപ്പം ഹസ്ന വീട്ടിൽ നിന്ന് ഇറങ്ങിയത്. തൊട്ടടുത്തുള്ള അംഗണവാടിയിലേക്കെന്ന് പറഞ്ഞായിരുന്നു ഹസ്ന പോയത്. അംഗണവാടിയിലേക്ക് പോയതിന് ശേഷം വില്ലേജ് ഓഫീസിലേക്ക് പോകാനുണ്ടെന്നും മാതാവിനോട് പറഞ്ഞിരുന്നു. ഓണത്തിന് ശേഷം മകന് പനി ആയതിനാൽ അംഗണവാടിയിൽ പോയിരുന്നില്ലെന്ന് അധ്യാപകർ വ്യക്തമാക്കുന്നു.
പതിനൊന്ന് മണിയോടു കൂടിയായിരുന്നു ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. മകനെ ദേഹത്തോട് ചേർത്ത് കെട്ടിയായിരുന്നു ഹസ്ന പുഴയിലേക്ക് ചാടിയതെന്നാണ് വിവരം. സംസാരിക്കാൻ ബുദ്ധിമുട്ടും കേൾവി ശക്തി കുറവുമുള്ള കുട്ടിയാണ്. എന്താണ് മരണകാരണം എന്നത് സംബന്ധിച്ച് കുന്നംകുളം പോലീസ് അന്വേഷിച്ചു വരികയാണ്.