രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കാളിയാവാൻ പാലക്കാട് ജില്ലയിൽ നിന്ന് വി.പി. ഫാത്തിമയും.


 

കപ്പൂർ : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കാളിയാവാൻ പാലക്കാട് ജില്ലയിൽ നിന്ന് വി.പി. ഫാത്തിമയും. 

മഹിളാ കോൺഗ്രസ് പാലക്കാട് ജില്ല ഉപാധ്യക്ഷയായ കപ്പൂർ എറവക്കാട് വെളുത്തേടത്ത് പറമ്പിൽ ഫാത്തിമയാണ് ഭാരത് ജോഡോ യാത്രക്കൊരുങ്ങുന്നത്‌. മഹിള കോൺഗ്രസ്  കപ്പൂർ മണ്ഡലം പ്രസിഡന്റായും, തൃത്താല ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. 

ത്രിതല പഞ്ചായത്ത് ജനപ്രതിനിധിയായും പൊതു രംഗത്ത് സജീവമായിരുന്നു. ജവഹർ ബാലവേദി പ്രസിഡന്റ്, ബിൽഡിംഗ് ആന്റ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) കപ്പൂർ മണ്ഡലം പ്രസിഡൻ്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള  എട്ട് വനിതകളിൽ ഒരാളായ ഫാത്തിമ ജില്ലയിൽ നിന്നുള്ള ഏക അംഗമാണ്. യാത്രയുടെ മുന്നോടിയായുള്ള പരിശീലനത്തിന് ഇന്ന് യാത്ര തിരിച്ചു.

7ന് ഉദ്ഘാടന ചടങ്ങിന് ശേഷം എട്ടിന് 150 ദിവസം നീണ്ടു നിൽക്കുന്ന യാത്ര കന്യാകുമാരിയിൽ നിന്നും ആരംഭിക്കും. 12 സംസ്ഥാനങ്ങളിലൂടെ യാത്ര കടന്ന് പോകും. ബി.എ ഇബ്രാഹീം ആണ് ഭർത്താവ്. ഇഷ്ഫാഖ്,  ഇഫ്രത്ത് ജഹാൻ, ഫാഇസ ഇർഫാന എന്നിവർ മക്കളാണ്.

Below Post Ad