തൃത്താല : മാരക ലഹരിമരുന്നുമായി യുവാവ് അറസ്റ്റില്‍. പട്ടിത്തറ പൂലേരി സ്വദേശി മുഹമ്മദാലിയാണ് 5.72 ഗ്രാം മെത്താഫിറ്റമിനുമായി എക്സൈസിന്റെ പിടിയിലായത്.
സമാനമായ നിരവധി കേസുകളിൽ പ്രതിയാണ് മുഹമ്മദാലിയെന്ന് എക്സൈസ് അറിയിച്ചു.
തൃത്താല എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എൻ.നൗഫലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. തൃത്താല ഉൾപ്പടെയുള്ള ഭാഗങ്ങളിൽ വിദ്യാർഥികള്‍ക്കും യുവാക്കൾക്കും വ്യാപകമായി ലഹരിമരുന്ന് വിതരണം ചെയ്തിരുന്നയാളാണ് മുഹമ്മദാലി. പരിശോധനയ്ക്കിടെ വാഹനം നിര്‍ത്താത്ത സാഹചര്യത്തില്‍ എക്സൈസ് പിന്തുടര്‍ന്ന് ആലൂരിൽ നിന്നാണ് മുഹമ്മദാലിയെ പിടികൂടിയത്.
5.72 ഗ്രാം മെത്താഫിറ്റാമിനാണ് ഇയാളിൽ നിന്നും എക്സൈസ് കണ്ടെത്തിയത്. മുഹമ്മദാലി ലഹരികടത്താന്‍ പതിവായി ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനവും പിടികൂടി. മുഹമ്മദാലിക്കെതിരെ നേരത്തെയും സമാനമായ കേസ് നിലനില്‍ക്കുന്നുണ്ട്.
ഓണക്കാലത്തെ ലഹരിവരവ് തടയുന്നതിന്റെ ഭാഗമായുള്ള പ്രത്യേക പരിശോധനയില്‍ ഒരാഴ്ചയ്ക്കിടെ എട്ടാമത്തെയാളാണ് തൃത്താലയില്‍ പിടിയിലാകുന്നത്. പട്ടാമ്പി കോടതിയില്‍ ഹാജരാക്കി മുഹമ്മദാലിയെ റിമാന്‍ഡ് ചെയ്തു.
ഓണക്കാലത്തെ പ്രത്യേക പരിശോധനയില്‍ ഒരാഴ്ചയ്ക്കിടെ എട്ടാമത്തെയാളാണ് തൃത്താലമിൽ പിടിയിലാകുന്നത്.
മാരക ലഹരിമരുന്നുമായി പട്ടിത്തറ സ്വദേശി അറസ്റ്റിൽ | KNews
സെപ്റ്റംബർ 04, 2022