എടപ്പാൾ: എടപ്പാൾ മേൽപ്പാലത്തിന് താഴെ നടക്കുന്ന നിയമലംഘനങ്ങൾ ഇനിയെല്ലാം ക്യാമറയിൽ കുടുങ്ങും.
ടൗൺ നവീകരണത്തിന്റെ ഭാഗമായി എടപ്പാളിൽ നിരീക്ഷണ സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. പോലീസ് എയ്ഡ് പോസ്റ്റിനോട് ചേർന്ന് നാല് റോഡുകളിലേക്കും അഭിമുഖമായാണ് സ്ഥാപിച്ചിരിക്കുന്നത്.
പുതുതായി നിർമ്മിച്ച ശുചിമുറികളും കുടിവെള്ള പദ്ധതിയുടെയും സൗജന്യ ഭക്ഷണശാലയുടെയും ഉദ്ഘാടനത്തിനൊപ്പം നിരീക്ഷണ ക്യാമറയും സംവിധാനങ്ങളും എടപ്പാൾ ഗ്രാമപഞ്ചായത്തിന്റെ
ടേക്ക് എ ബ്രേക്ക് പദ്ധതിയും നാളെ വൈകിട്ട് 5 മണിക്ക് കെ ടി ജലീൽ എംഎൽഎ നാടിന് സമർപ്പിക്കും.
ടേക്ക് എ ബ്രേക്ക് പദ്ധതിയും നാളെ വൈകിട്ട് 5 മണിക്ക് കെ ടി ജലീൽ എംഎൽഎ നാടിന് സമർപ്പിക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി രാമകൃഷ്ണൻ. എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിബി സുബൈദ ടീച്ചർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.