പട്ടാമ്പി നിള-ഷൊര്‍ണൂര്‍ ഐ.പി.ടി റോഡ് അറ്റകുറ്റപണികള്‍ നാല് ദിവസത്തിനകം അടിയന്തിരമായി പൂര്‍ത്തിയാക്കി ഗതാഗതയോഗ്യമാക്കാന്‍ ജില്ലാ കലക്ടര്‍ ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.
പട്ടാമ്പി ഡയാലിസിസ് യൂണിറ്റിന്റെ നിര്‍മ്മാണ ടെന്‍ഡര്‍ നടപടികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കി നിര്‍മ്മാണം ആരംഭിക്കണമെന്ന് മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ജലജീവന്‍ മിഷന്റെ പ്രവൃത്തികള്‍ നടക്കുന്ന കൈപ്പുറം, ചെമ്പ്ര, തിരുവേഗപ്പുറ, ഓങ്ങല്ലൂര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം ഉറപ്പാക്കണമെന്ന് മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എയും വാട്ടര്‍ അതോരിറ്റി പൊളിച്ച പഞ്ചായത്ത് റോഡുകളുടെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും പ്രസ്തുത പ്രദേശങ്ങളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം ഉണ്ടാകണമെന്ന് പി.മമ്മിക്കുട്ടി എം.എല്‍.എയും യോഗത്തില്‍ ആവശ്യപ്പെട്ടു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ എം.എല്‍.എമാരായ എ. പ്രഭാകരന്‍, പി. മമ്മിക്കുട്ടി, മുഹമ്മദ് മുഹ്സിന്‍, എന്‍. ഷംസുദ്ദീന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ, അസിസ്റ്റന്റ് കലക്ടര്‍ ഡി.രഞ്ജിത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
പട്ടാമ്പി - ഷൊര്‍ണൂര്‍ റോഡ് അറ്റകുറ്റപണികള്‍ നാല് ദിവസത്തിനകം പൂര്‍ത്തിയാക്കണം; ജില്ലാ കലക്ടർ
സെപ്റ്റംബർ 24, 2022