ഹാട്രിക്ക് കീരിടവുമായി കുമരനെല്ലൂർ സ്കൂൾ | KNews


 

കുമരനെല്ലൂർ : ഫുട്ബോളിൽ കുമരനെല്ലൂരിന്റെ ആധിപത്യം തിരിച്ചു പിടിക്കുന്ന തരത്തിലുള്ള പ്രകടനയുമായി കുമരനെല്ലൂർ സ്കൂൾ  വിദ്യാർത്ഥികൾ.

തൃത്താല ഉപജില്ലാതല സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ സീനിയർ ബോയ്സ്, ജൂനിയർ ബോയ്സ്, സബ് ജൂനിയർ ബോയ്സ് വിഭാഗങ്ങളിൽ കുമരനെല്ലൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ വിജയികളായി.

സീനിയർ വിഭാഗം ഫൈനലിൽ ആനക്കര ഗവ.ഹയർ സെക്കന്ററി സ്കൂളിനെ മുന്നേ പൂജ്യത്തിനും, ജൂനിയർ വിഭാഗം ഫൈനലിൽ തൃത്താല ഡോ.കെ ബി എം ഹയർ സെക്കന്ററി സ്കൂളിനെ 1-0 നും, സബ് ജൂനിയർ വിഭാഗം ഫൈനലിൽ ചാലിശ്ശേരി ഗവ.ഹയർ സെക്കന്ററി സ്കൂളിനെ 2-0 നും പരാജയപ്പെടുത്തിയാണ് കുമരനെല്ലൂർ സ്കൂൾ ഫുട്ബോളിൽ തങ്ങളുടെ ആധികാരിക വിജയം കരസ്ഥമാക്കിയത് .

Below Post Ad