ചങ്ങരംകുളം:പന്താവൂരിൽ വാനിടിച്ച് സ്കൂട്ടർ യാത്രക്കാരായ അധ്യാപികമാർക്ക് പരിക്കേറ്റു
ബുധനാഴ്ച കാലത്ത് 9 മണിയോടെയാണ് അപകടം.പന്താവൂർ ഇർഷാദ് സ്കൂളിലെ അധ്യാപകരായ പ്രീത,രഷ്മി എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ സഹപ്രവർത്തകർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്കൂട്ടർ സ്കൂളിലേക്ക് തിരിയാൻ ശ്രമിക്കുന്നതിടെയാണ് പുറകെയെത്തിയ വാൻ സ്കൂട്ടറിൽ ഇടിച്ചത്.