കുറ്റിപ്പുറം ടൗണില്‍ വണ്‍വേ റോഡിന് സമീപം കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ എസ്.ഐ ഷമീലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
കുറ്റിപ്പുറം ചെല്ലൂര്‍ വെളുത്ത പറമ്പില്‍ വീട്ടില്‍ മോഹനനാണ് അറസ്റ്റിലായത്.
ഇയാളിൽ നിന്ന് 600 ഗ്രാം കഞ്ചാവാണ് പോലീസ് പിടികൂടിയത്.
സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് കഞ്ചാവ് നൽകുന്നവർ വൈകുന്നേരങ്ങളിൽ കുറ്റിപ്പുറത്തെ പല ഭാഗങ്ങളിലായി തമ്പടിക്കുന്നുണ്ടെന്ന വിവരഞ്ഞെ തുടർന്നായിരുന്നു പരിശോധന.
മയക്കുമരുന്നിനെതിരെയുള്ള യോദ്ധാവ് പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പരിശോധന പോലീസും എക്സൈസും സംയുക്കളയാണ് പരിശോധന നടത്തിയത്