തെരുവ്നായയുടെ കടിയേറ്റ് വീട്ടമ്മക്ക് ഗുരുതര പരിക്ക് | KNews


 പൊന്നാനി: പൊന്നാനിയിൽ വീട്ടമ്മക്ക് തെരുവുനായയുടെ കടിയേറ്റ് ഗുരുതര പരിക്ക്.

പൊന്നാനി നഗരസഭ കൗൺസിലറായിരുന്ന പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ ചെമ്പന്റെകത്ത് ഫാത്തിമയെയാണ് ഇന്നലെ വൈകീട്ട് തെരുവുനായ കടിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഇവരെ മഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന്റെ കോമ്പൗണ്ടിൽ ഇരിക്കുമ്പോഴാണ് ഓടിവന്ന നായ കടിച്ചത്. മുഖത്തും ചെവിക്കും കൈക്കും ഗുരുതര പരിക്കേറ്റു. ശബ്ദം കേട്ടു ആളുകൾ എത്തിയപ്പോഴേക്കും നായ രക്ഷപ്പെട്ടു.



Below Post Ad