പൊന്നാനി നഗരസഭ പരിധിയിൽ ഏ.വി ഹൈസ്കൂളിന് അടുത്ത് അതിജീവനത്തിന്റെ രുചിയുടെ ഒരു തട്ടുകടയുണ്ട്.ഈ കടയിൽ ഇന്നും പൊരി കടികൾക്ക് രണ്ട് രൂപയും ചായക്ക് നാല് രൂപയും മാത്രം.
ഇരുപത്തിനാല് വർഷ കാലങ്ങളായി ഒരു കുടുംബത്തിലെ സഹോദരങ്ങൾ നടത്തുന്ന ഈ തട്ടുകടയിലെ വില നിലവാരം മാറുന്നില്ല.
കടികൾ പൊരിക്കാൻ ചട്ടിയിൽ മുങ്ങാൻ മാത്രം കുറച്ച് എണ്ണ മാത്രം ഉപയോഗിക്കുകയും, ആവശ്യം കഴിഞ്ഞാൽ പിറ്റെ ദിവസത്തേക്ക് വെക്കാതെ കളയുന്നതാണ് പൊരിക്കടികളുടെ ഗുണ നിലവാരത്തിൻ്റെ രഹസ്യം.
രണ്ട് രൂപക്ക് പൊരി കടിക്കൾ കിട്ടുന്ന ഈ ചായക്കട ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിലക്കുറവ് അറിഞ്ഞ് വിവിധ സ്ഥലങ്ങളിൽ നിന്നും ദിവസേന നിരവധി ആളുകളാണ് ഈ കടയിൽ എത്തിക്കൊണ്ടിരിക്കുന്നത്.