നിയന്ത്രണംവിട്ട കാർ വീടിൻ്റെ മതിൽ ഇടിച്ച് തകർത്തു | KNews

 


വളാഞ്ചേരി : കൊപ്പം വളാഞ്ചേരി റോഡിൽ മൃഗാശുപത്രിക്ക് സമീപം വളവിൽ ഇന്നോവ കാർ നിയന്ത്രണം വിട്ട് വീടിൻെറ മതിലിൽ ഇടിച്ചു തകർത്ത് അപകടം. 

ആളപായമില്ല. കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് വീടിൻെറ മതിലും തകർന്നു.

ഇന്നലെ രാത്രി പതിനൊന്നു മണിക്കാണ് അപകടം ഉണ്ടായത്. മുള്ളൂർക്കര സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്.

കൊപ്പം വളാഞ്ചേരി റോഡിൽ കൊപ്പം മുതൽ വിയറ്റ്നാംപടി വരെയുള്ള മൂന്ന് വളവുകളിലും അപകടങ്ങൾ പതിവാണ്. പ്രധാനമായും വളവുകളെ തിരിച്ചറിയുന്ന സിഗ്നൽ ബോർഡുകൾ ഇല്ലാത്തതും ഈ പ്രദേശങ്ങളിൽ വെളിച്ചക്കുറവും അപരിചിതരായ ഡ്രൈവർമാർ അപകടത്തിൽ പെടാൻ കാരണമാകാറുണ്ട്.

ഈ പ്രദേശങ്ങളിൽ റോഡ് നിർമ്മാണം പൂർത്തിയായെങ്കിലും ആവശ്യമായ സ്ഥലങ്ങളിൽ സിഗ്നൽ ബോർഡുകൾ സ്ഥാപിക്കാത്തത് ഡ്രൈവർമാർക്ക് വളവുകളെ തിരിച്ചറിയാൻ സാധിക്കാതെ വരികയും അതിനാൽ അപകടങ്ങൾ പതിവുമാണ്.

Below Post Ad