എടപ്പാൾ ടൗണിൽ ഇന്നലെയുണ്ടായ പൊട്ടിത്തെറിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബൈക്കിൽ എത്തിയവർ പടക്കത്തിന് തീകൊടുത്തു പോകുന്ന ദൃശ്യങ്ങൾ സിസിടിവിയിലുണ്ട്.
ടൗണിൽ പോലീസ് സ്ഥാപിച്ച ക്യാമറകൾ നോക്കുകുത്തികളായിരുന്നു. വ്യാപാര സ്ഥാപനങ്ങളിൽ നിന്നു ലഭിച്ച ദൃശ്യങ്ങളിലാണ് ബൈക്കിലെത്തിയ രണ്ട് യുവാക്കൾ എത്തി ട്രാഫിക് റൗണ്ട്സിൽ വെച്ച് പടക്കത്തിന് തീകൊളുത്തിയത്.
എടപ്പാൾ ട്രാഫിക് റൗണ്ട്സിലാണ് ഇന്നലെ വലിയ ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. പിന്നാലെ പൊലീസെത്തിയിരുന്നു.
പോലീസ് ഇവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ചില സൂചനകൾ ലഭ്യമായിട്ടുണ്ട്.
എടപ്പാൾ ടൗണിലെ പൊട്ടിത്തെറി; ബൈക്കിലെത്തിയവര്‍ പടക്കത്തിന് തീകൊടുത്തത്
ഒക്ടോബർ 26, 2022
Tags