എടപ്പാൾ: ബൈക്കിൽ എത്തിയ സംഘം എടപ്പാൾ ടൗണിലെ റൗണ്ട് എബൗട്ടിന് മുകളിൽ ഗുണ്ട് പൊട്ടിച്ച് സ്ഫോടനം നടത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്.
ബോംബ് ഡിറ്റക്ഷൻ സ്ക്വാഡും മൊബൈൽ ഫോറൻസിക് യൂണിറ്റും സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവികൾ പരിശോധിച്ച് സംഭവം നടത്തിയവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
താനൂർ ഡിവൈഎസ്പി മൂസ വെള്ളികാടൻ, പൊന്നാനി സി ഐ വിനോദ് മേലാറ്റൂർ, പെരുമ്പടപ്പ് സി ഐ വിമോദ് തുടങ്ങിയവർ അടങ്ങിയ പോലീസ് സംഘം എടപ്പാളിൽ എത്തി അന്വേഷണം ആരംഭിച്ചു.