കൂട്ടുകാരുമൊത്ത് നീന്താൻ ഇറങ്ങിയ  പട്ടാമ്പി വല്ലപ്പുഴ സ്വദേശി കുളത്തിൽ മുങ്ങി മരിച്ചു.


 

കൂട്ടുകാരുമൊത്ത് നീന്താൻ ഇറങ്ങിയ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു. പട്ടാമ്പി വല്ലപ്പുഴ സ്വദേശി കരടിക്കുന്ന് മണികണ്ഠറെയും മയങ്ങനാലുക്കൽ സ്വദേശി ശാന്തയുടെയും മകൻ രാഹുൽ ( 24 ) ആണ് മരിച്ചത്.

എടയൂർ ഒടുങ്ങാട്ടു കുളത്തിൽ തിങ്കളാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. വിസ്തൃതിയുള്ള കുളത്തിൽ ഒരു പ്രാവശ്യം നീന്തി തിരിച്ച് നീന്തി വരുമ്പോൾ താഴ്ന്ന് പോവുകയായിരുന്നു. സംഭവം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ അരമണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് യുവാവിനെ പുറത്തെടുത്തത്.

 മൃതദേഹം വളാഞ്ചേരി നടക്കാവ് ആശുപത്രി മോർച്ചറിയിൽ.എടയൂർ വായനശാല വാടക ക്വാർട്ടേഴ്സിൽ ആണ് രാഹുലും കുടുംബവും താമസിക്കുന്നത്. രണ്ട് സഹോദരങ്ങളുണ്ട്.


Below Post Ad