കുന്നംകുളം:കെഎസ്ആർടിസി ബസ്സിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പിടികൂടി.
കാട്ടകാമ്പാൽ ചിറയങ്ങാട് സ്വദേശി നടുവിൽപാട്ട് വീട്ടിൽ 28 വയസ്സുള്ള അതുലിനെ(28) യാണ് പെൺകുട്ടിക്ക് നേരെ ലൈംഗികാത്തിക്രമം നടത്തിയ സംഭവത്തിൽ സഹയാത്രികർ ചേർന്ന് പിടികൂടി കുന്നംകുളം പോലീസിൽ ഏൽപ്പിച്ചത്.