ആർ.എസ്.എസ് നോമിനിയായ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിമർശനാതീതനല്ലെന്ന് വി.ടി.ബൽറാം.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടനയും ജനാധിപത്യവും അദ്ദേഹത്തിലേൽപ്പിച്ച ഉത്തരവാദിത്തങ്ങളോട് നീതിപുലർത്തിക്കൊണ്ടല്ല പ്രവർത്തിക്കുന്നത് എന്ന് വിമർശിക്കാൻ ഇക്കാലയളവിൽ നിരവധി സാഹചര്യങ്ങളുണ്ടായിട്ടുണ്ടെന്ന് മുൻ എം.എൽ.എയും AICC അംഗവുമായ അഡ്വ.വി.ടി ബൽറാം പ്രസ്ഥാവിച്ചു.
കേരള ഗവർണർ ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും സ്വന്തം ഉത്തരവാദിത്തങ്ങൾ കൃത്യമായി നിർവ്വഹിച്ചും താനിരിക്കുന്ന കസേരയുടെ അന്തസ്സ് വീണ്ടെടുക്കാൻ ഇനിയെങ്കിലും തയ്യാറാവണം.
സംസ്ഥാന സർക്കാരിലെ മന്ത്രിമാരെ പ്രത്യേക കാരണമില്ലാതെ പിൻവലിക്കാനൊക്കെ ഏതെങ്കിലും ഗവർണർക്ക് അധികാരമുണ്ടെന്ന് ഭരണഘടനയുടേയും കോടതി വിധികളുടേയും പ്രാഥമിക ജ്ഞാനമെങ്കിലുമുള്ള ഒരാൾക്കും കരുതാനാകില്ല. ഗവർണറുടെ ഇത്തരം ഉണ്ടയില്ലാവെടികൾ അർഹിക്കുന്നത് സഹതാപം മാത്രമാണെന്നും ബൽറാം പ്രതികരിച്ചു.