എം.കെ വേലുക്കുട്ടി മാസ്റ്റർ നിര്യാതനായി


 

തൃത്താല ഡോ.കെ.ബി മേനോൻ മെമ്മോറിയൽ സ്കൂളിലെ റിട്ടയേഡ് അധ്യാപകൻ എം.കെ വേലുക്കുട്ടി മാസ്റ്റർ നിര്യാതനായി.

സി പി ഐ എം തൃത്താല ലോക്കൽ കമ്മിറ്റി അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു. കർഷക തൊഴിലാളി വില്ലേജ് സെക്രട്ടറിയുമാണ്. 

സി.പി.ഐ.എം തൃത്താല ഏരിയാ കമ്മിറ്റിയംഗമായും ചാലിശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2005 - 2010 കാലത്ത്  തൃത്താല ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാനായിരുന്നു.

1987 ലെ എൽ ഡി എഫ് സർക്കാരിൽ മന്ത്രിയായിരുന്ന ലോനപ്പൻ നമ്പാടന്റെ സ്റ്റാഫംഗമായിരുന്നു.


Below Post Ad