തൃത്താല : സ്വാതന്ത്ര്യ സമര സേനാനി ഡോ.കെ.ബി മേനോൻ തൃത്താലയുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി പൊതുജന പങ്കാളിത്തത്തോടെ സ്ഥാപിച്ച തൃത്താല ഹൈസ്കൂൾ സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യം ശക്തമായി. ആലൂർ ഒരുമ പ്രവർത്തക സമിതി യോഗവും ഇക്കാര്യം ആവശ്യപ്പെട്ടു.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെ കാലമായി സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റിയിലെ അംഗങ്ങൾ തമ്മിൽ ചേരിതിരിഞ്ഞ് നടത്തിക്കൊണ്ടിരിക്കുന്ന നിരന്തര കോടതി വ്യവഹാരങ്ങളിൽ പെട്ട് സ്കൂളിൻ്റെ പുരോഗതി നിലച്ചുപോവുകയും അധ്യയന നിലവാരം പാടെ ഇല്ലാതാവുകയും ചെയ്തിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
ഒരു പ്രദേശത്തിന് മൊത്തത്തിലും,
ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ തലമുറകൾക്കും വൈകാരികവുമായി ബന്ധമുള്ള ഈ വിദ്യാലയത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നാട്ടുകാരും പൂർവ്വ വിദ്യാർത്ഥികളും സാമൂഹ്യ പ്രവർത്തകരും ചേർന്ന്
'തൃത്താല ഹൈസ്കൂൾ സർക്കാർ ഏറ്റെടുക്കുക'എന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന 'സേവ് THS ' കാമ്പയിന് യോഗം എല്ലാവിധ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.