കൊരട്ടിക്കരയിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.


 

പെരുമ്പിലാവ്:കൊരട്ടിക്കരയിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നകൊരട്ടിക്കര സ്വദേശി  കാരയിൽ അഹമ്മദ് (70) ആണ് മരണപ്പെട്ടത്.

ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാന പാതയിലെ കൊരട്ടിക്കര  പെട്രോൾ പമ്പിന് സമീപം ശനിയാഴ്ച രാത്രി 7 മണിയോടെ കൂടെയാണ് അപകടം സംഭവിച്ചത്.

കടയിൽ നിന്നും സാധനങ്ങൾ വാങ്ങി റോഡ് ക്രോസ് ചെയ്യുമ്പോൾ കുന്നംകുളം ഭാഗത്ത് നിന്നും വന്നിരുന്ന ബൈക്ക് അഹമ്മദിനെ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ബൈക്ക് യാത്രികനും പരിക്കേറ്റു.റോഡിൽ തെറിച്ചു ഇരുവരെയും നാട്ടുകാർ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും  പരിക്ക് ഗുരുതരമായതിനാൽ തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിലേക്ക് മാറ്റി.

ചികിത്സയിലായിരുന്ന അഹമ്മദ് ഇന്ന്ഉച്ചയോടെയാണ് മരണപ്പെട്ടത്ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ എടപ്പാൾ സ്വദേശിയായ യുവാവിന് ബോധം വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല.

മരണപ്പെട്ട അഹമ്മദ് കൊരട്ടിക്കര ഗവ. യു.പി സ്കൂളിൽ ദീർഘകാലം പ്യൂണായി  സേവനമനുഷ്ഠിച്ചിരുന്നു.

ഭാര്യ: ഹാജിറ (റിട്ടയർ അധ്യാപിക കൊരട്ടിക്കര ഗവ. യു. പി സ്കൂൾ ) .മക്കൾ :അക്ബർ , ലാൽ ബഹദൂർ (പോലീസ് ഓഫീസർ ), ആശ.

Below Post Ad