ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിക്ക് പരിക്ക്


 

പെരുമ്പിലാവ് : സ്വകാര്യ ബസ്സിൽ നിന്നും തെറിച്ചു വീണ വിദ്യാർത്ഥിക്ക് പരിക്ക്. അൻസാർ വിമൻസ് കോളേജിലെ ബികോം  രണ്ടാം വർഷ വിദ്യാർത്ഥി പാവിട്ടപുറം പിലാക്കൽ ലഫ്സിയയാണ് ബസ്സിൽ നിന്നും സമീപത്തെ കാനയിലേക്ക് തെറിച്ചു വീണത് .അമിത വേഗത്തിൽ വന്ന ബസ്സ് നിർത്താതെ പോയി.


വ്യാഴാഴ്ച രാവിടെ എട്ട് മണിക്കാണ് സംഭവം. പാവിട്ടപ്പുറത്ത് നിന്നും പെരുമ്പിലാവിലേക്ക് വരികയായിരുന്നു ലഫ് സിയ.തൃശൂർ കുറ്റിപ്പുറം റൂട്ടിലോടുന്ന ദുർഗ്ഗ ബസാണ് വിദ്യാർത്ഥിനി വീണിട്ടും നിർത്താതെ പോയത്.

പ്രിൻസിപ്പാൾ കുന്ദംകുളം പോലീസിൽ പരാതി നൽകി. കൈക്ക് സാരമായി പരുക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Below Post Ad