മന്ത്രി ഇടപെട്ടു; എടപ്പാളില്‍ സ്ലാബ് നന്നാക്കാന്‍ ആരംഭിച്ചു


 

എടപ്പാൾ പൊന്നാനി റോഡിരികില്‍ മതില്‍ വീണ് തകര്‍ന്ന സ്ലാബുകള്‍ നന്നാക്കുന്ന പ്രവൃത്തി ആരംഭിച്ചു. 

വിദ്യാർത്ഥികളടക്കം ദിവസേന നൂറുകണക്കിന് യാത്രക്കാര്‍ കടന്നുപോകുന്ന എടപ്പാൾ പൊന്നാനി റോഡില്‍ സ്ലാബ് തകര്‍ന്നത് ഫേസ് ബുക്കിലൂടെ കെ.വി സമദ് എന്നയാളാണ് ചൊവ്വാഴ്ച (ഒക്ടോബര്‍ 11) പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. 

ഉടന്‍ തന്നെ പരാതി പരിശോധിച്ച് അടിയന്തിര നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ തന്നെ (ഒക്ടോബര്‍ 12) സ്ലാബ് നന്നാക്കുന്ന പ്രവൃത്തി ആരംഭിക്കുകയും ചെയ്തു. 

പരാതിക്കാരനെ ഇക്കാര്യം മന്ത്രി തന്നെ ഫേസ്ബുക്ക് വഴി അറിയിക്കുകയും ചെയ്തു.

Tags

Below Post Ad