പട്ടാമ്പി പാലക്കാട് റോഡിൽ വാഹനാപകടം: ഏഴുപേർക്ക് പരിക്ക്


പട്ടാമ്പി - പാലക്കാട് റോഡിൽ കൂനത്തറയിലുണ്ടായ വാഹനാപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. കാറും ഓട്ടോയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഞായറാഴ്ചരാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്.

 പാലക്കാട്ടുനിന്ന് പട്ടാമ്പിയിലേക്ക് വന്നിരുന്ന കാർ കൂനത്തറ ആശാദീപം വളവിൽവെച്ച് എതിരെ വന്ന ഓട്ടോയുമായി കൂട്ടിയിടിക്കയായിരുന്നു.

ഓട്ടോഡ്രൈവർ മുതുതല സ്വദേശി വിവേക് (30), ഓട്ടോയിലെ യാത്രക്കാരായ കൊപ്പം സ്വദേശികളായ ജംഷാദ് (28), ഭാര്യ ജിബിന (26), മകൾ ഇഷ നസ്റിൻ (4), പത്തിരിപ്പാല മണ്ണൂർ വെള്ളാലിൽ സോന കൃഷ്ണൻ (20), കാറോടിച്ചിരുന്ന പെരിങ്ങോട് സ്വദേശി ജുനൈസ് (36), കോതച്ചിറ സ്വദേശി അഖിലേഷ് (40) എന്നിവർക്കാണ് പരിക്കേറ്റത്. 

നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഈ വളവിൽ ഇതിനു മുമ്പും സമാനരീതിയിൽ അപകടം നടന്നിരുന്നു.




Below Post Ad