എടപ്പാൾ : സ്വകാര്യ ബസ് ജീവനക്കാരനെ പോക്സോ കേസില്‍ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ബസ് തൊഴിലാളികൾ പൊന്നാനി താലൂക്കില്‍ നടത്തുന്ന ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് സമരം യാത്രക്കാരെ ദുരിതത്തിലാക്കി
ഇന്ന് രാവിലെ 11 മണിമുതലാണ് സമരം ആരംഭിച്ചത്.കഴിഞ്ഞ ദിവസം മാറഞ്ചേരി ഗവഃഹയര്‍ സെക്കന്ററി സ്കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് ഇതു വഴി സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ്സിലെ തൊഴിലാളിയെ പോലീസ് അറസ്റ്റു ചെയ്തത്.
തൊഴിലാളി നിരപരാധിയാണെന്ന വാദം ഉയര്‍ത്തി ഇന്നലെ കുണ്ടുകടവ് -ഗുരുവായൂര്‍ റൂട്ടില്‍ ബസ് തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു .
ഇതിന്റെ തുടര്‍ച്ചയായാണ് ഒരു വിഭാഗം തൊഴിലാളികള്‍ ഇന്ന് പണിമുടക്ക് നടത്തിയത്. എടപ്പാൾ- പട്ടാമ്പി റൂട്ടിലെ ചില സ്വകാര്യ ബസുകൾ പണിമുടക്കിൽ നിന്നും വിട്ടുനിന്നിട്ടുണ്ട്.