നിരവധി രോഗികൾ ആശ്രയിക്കുന്ന പട്ടാമ്പി ഗവണ്മെന്റ് ആശുപത്രിയെ തകർക്കാൻ അധികാരികൾ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ് ഉപരോധം നടന്നത്. 18 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് നൽകിയിരുന്ന സൗജന്യ ചികിത്സ യാതൊരു വിധ മുന്നറിയിപ്പും നൽകാതെ ഇന്ന് മുതൽ നിർത്തലാക്കിയെന്ന് ആരോപിച്ചാണ് പ്രതിഷേധം അരങ്ങേറിയത്. ഈ ആനുകൂല്യം നിർത്തലാക്കുന്നത് സ്വകാര്യ ആശുപത്രിയെ സഹായിക്കാൻ ആണെന്ന് സംശയമുണ്ടെന്നും നേതാക്കൾ ആരോപിച്ചു.
HMC യുടെ ഫണ്ട് ഉപയോഗിച്ചോ, മുനിസിപ്പാലിറ്റി പ്ലാൻ ഫണ്ട് ഉപയോഗിച്ചോ അടിയന്തിമായി ഈ പ്രശ്നത്തിന് പരിഹാരം കാണാൻ നഗര സഭ അധികാരികൾ തയ്യാറാവണമെന്നും
ഈ ജനകീയ വിഷയവും രാഷ്ട്രീയ പ്രേരിതമാണെന്നും ഉദ്യോഗസ്ഥ പ്രതിപക്ഷ കൂട്ട് കെട്ട് ആണെന്നുമുള്ള സ്ഥിരം പല്ലവിയുമായി വരരുതെന്നും അടിയന്തിരമായി പ്രശ്നം പരിഹരിക്കാൻ മുന്നോട്ടു വരണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് എം.കെ മുഷ്താഖ്, പട്ടാമ്പി മുനിസിപ്പൽ പ്രസിഡണ്ടും നഗരസഭ കൗൺസിലറുമായ സൈതലവി വടക്കേതിൽ, ഷെഫീഖ് പുഴക്കൽ, കെ.പി അൻവർ, എൻ.വി അഷ്റഫ്, ഫൈസൽ മുന്നയിൽ, ഷാഹുൽ ഹമീദ്, നിയാസ് തുടങ്ങിയവർ നേതൃത്വം നൽകി.
ആശുപത്രിയിൽ പുതിയ എക്സ്റെ യൂനിറ്റും ടെക്നീഷ്യൻ തസ്തികയും അധികൃതർ നഷ്ടപ്പെടുത്തിയെന്ന് ആരോപിച്ചും യൂത്ത് ലീഗ് കഴിഞ്ഞ ദിവസം രംഗത്തെത്തുകയും നഗര സാരഥികൾ ആരോപണം നിഷേധിക്കുകയും ചെയ്തിരുന്നു.